Quantcast

ഡോ. ഷഹനയുടെ മരണം: റുവൈസിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

പ്രതിയുടെ കുടുംബം ഒളിവിലാണെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2023-12-12 08:55:44.0

Published:

12 Dec 2023 12:57 PM IST

The court remanded Ruwais, accused in the suicide of young doctor Shahana, to five days custody Shahana murder accused Ruwais, Dr Shahana death, Ruwais
X

ഡോ. ഷഹന, റുവൈസ്

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിനെ കോടതി കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി. ഞ്ചിയൂർ അഡിഷനൽ ജുഡിഷ്യൽ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ് മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം വഞ്ചിയൂർ കോടതിയിൽ നൽകിയ പ്രതിയുടെ ജാമ്യഹരജി കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്.

കൂടുതൽ ചോദ്യംചെയ്ത ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. റുവൈസിന്റെ കാർ കസ്റ്റഡിയിലെടുത്തു. റുവൈസിന്റെ കുടുംബം ഒളിവിലാണെന്നും പൊലീസ് പറയുന്നു. ബന്ധുവീടുകളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയുടെ പിതാവിനെ കണ്ടെത്താനായിട്ടില്ല.

Summary: The court remanded Ruwais, accused in the suicide of young doctor Shahana, to five days' custody

TAGS :

Next Story