Quantcast

കുതിരവട്ടം; സൂപ്രണ്ടിന്‍റെ സസ്പെൻഷൻ പിൻവലിച്ചില്ല, ഡോക്ടർമാർ സമരത്തിലേക്ക്

കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കും. പ്രസവ വാർഡ് ഡ്യൂട്ടി, അത്യാഹിത വിഭാഗം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    10 Jun 2022 3:44 PM GMT

കുതിരവട്ടം; സൂപ്രണ്ടിന്‍റെ സസ്പെൻഷൻ പിൻവലിച്ചില്ല, ഡോക്ടർമാർ സമരത്തിലേക്ക്
X

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധം. കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച കൂട്ട അവധി എടുത്ത് ഒ.പി ബഹിഷ്കരിക്കും. പ്രസവ വാർഡ് ഡ്യൂട്ടി, അത്യാഹിത വിഭാഗം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇന്ന് സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നത്.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന കഴിഞ്ഞ ദിവസം പൂ​ർ​ത്തി​യാ​യിയിരുന്നു. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​പി.​പി. പ്രീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട്​ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി‍ന്​ കൈ​മാ​റിയിരുന്നു.

ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വാ​ർ​ഡു​ക​ളും ബ്ലോ​ക്കു​ക​ളു​മെ​ല്ലാം വിദഗ്ധ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. മാനസികാരോഗ്യ കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങളു​ണ്ടെ​ന്നും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ ജോ​ലി​ക്കാ​രി​ല്ലെ​ന്നും ചു​റ്റു​മ​തി​ലി​ല്ലെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​തുമ​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​തി​നോട​കം ഉ​യ​ർ​ന്ന​ത്.


TAGS :

Next Story