Quantcast

'മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം അംഗീകരിക്കുന്നില്ല': സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍

പ്രതി ചേര്‍ക്കപ്പെട്ടവരെ സി.പി.എം സംരക്ഷിച്ചിരുന്നെങ്കില്‍ ഭൂമി മലയാളം മുഴുവന്‍ അരിച്ചുപെറുക്കിയാലും പിടിക്കാന്‍ കിട്ടില്ലായിരുന്നുവെന്നും പി മോഹനന്‍

MediaOne Logo

ijas

  • Updated:

    2022-09-21 04:35:47.0

Published:

21 Sept 2022 9:57 AM IST

മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം അംഗീകരിക്കുന്നില്ല: സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍
X

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം അംഗീകരിക്കുന്നില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. പ്രതി ചേര്‍ക്കപ്പെട്ടവരെ സി.പി.എം സംരക്ഷിച്ചിരുന്നെങ്കില്‍ ഭൂമി മലയാളം മുഴുവന്‍ അരിച്ചുപെറുക്കിയാലും പിടിക്കാന്‍ കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് പരിസരത്ത് സി.പി.എം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.മോഹനന്‍.

കേസന്വേഷിക്കുന്ന പൊലീസ് സംസ്ഥാന പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായും പൊലീസില്‍ ചിലര്‍ക്ക് ഇരട്ട നിലപാടാണെന്നും മോഹനന്‍ വിമര്‍ശിച്ചു. മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലരെയും അദ്ദേഹം വിമര്‍ശിച്ചു. പ്രസംഗത്തിലുടനീളം മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സി.പി.എം ജില്ലാ സെക്രട്ടറി ഉയര്‍ത്തിയത്. മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ ശേഷമായിരുന്നു വിശദീകരണ യോഗം.

TAGS :

Next Story