Quantcast

ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിവലിച്ചു; മിണ്ടാപ്രാണിയോട് കൊടും ക്രൂരത

നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-04-17 12:57:26.0

Published:

17 April 2021 6:22 PM IST

ഓടുന്ന ബൈക്കിന് പിന്നില്‍ നായയെ കെട്ടിവലിച്ചു; മിണ്ടാപ്രാണിയോട് കൊടും ക്രൂരത
X

മലപ്പുറം എടക്കരയില്‍ വളർത്തുനായോട് കൊടും ക്രൂരത. നായയുടെ ഉടമയെന്ന് അവകാശപ്പെടുന്നയാള്‍ തന്‍റെ സ്കൂട്ടറിന് പിന്നില്‍ നായയെ കെട്ടി വലിച്ച് കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ വാഹനം തടഞ്ഞ് നിർത്തി. ആളുകള്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഇയാള്‍ നായയുടെ കെട്ടഴിക്കുകയായിരുന്നു. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണ് സൂചന. നായയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണംആരംഭിച്ചു.

മുന്‍പ് എറണാകുളം അങ്കമാലിയിലും ഇതിന് സമാനമായയ സംഭവം ഉണ്ടായിരുന്നു. കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറില്‍ കെട്ടി വലിച്ചു കൊണ്ടു പോയാണ് ഡ്രൈവര്‍ അന്ന് നായയോട് ക്രൂരത കാട്ടിയത്. അതിനെരെ സംസ്ഥാന വ്യാപകമായി വലിയ തരത്തിലാണ് അന്ന് പ്രതിഷേധം ഉയര്‍ന്നത്.

TAGS :

Next Story