ചാണകം വിളി നിര്‍ത്തരുത്, അതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി

ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-08-18 06:22:32.0

Published:

18 Aug 2021 6:03 AM GMT

ചാണകം വിളി നിര്‍ത്തരുത്, അതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി
X

ചാണകം എന്ന് തന്നെ പോലുള്ളവരെ വിശേഷിപ്പിക്കുന്നത് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി. ചാണകം വിളിയിൽ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. വിളി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാന്‍ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. താലിബാൻ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്നും ഒഴിഞ്ഞു മാറിയെങ്കിലും ചാണകം വിളിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. നേരത്തെ ബ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താൻ ചാണകമാണ് എന്നെ വിളിക്കേണ്ട എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.TAGS :

Next Story