Quantcast

ഡോ. ബി. അശോകിനെ തദ്ദേശ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയ നടപടി റദ്ദാക്കി

അശോകിന്റെ സമ്മതമില്ലാതെയുള്ള നിയമനം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

MediaOne Logo

Web Desk

  • Published:

    3 Jun 2025 1:27 PM IST

ഡോ. ബി. അശോകിനെ തദ്ദേശ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയ നടപടി റദ്ദാക്കി
X

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ചതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി.

ബി.അശോകിന്റെ സമ്മതമില്ലാതെയുള്ള നിയമനം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേഡർ മാറ്റി നിയമിക്കുമ്പോൾ ഉദ്യോഗസ്ഥന്‍റെ സമ്മതപത്രം വേണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.

കൃഷിവകുപ്പിന്‍റെ ചുമതലയിലിരിക്കെ ആയിരുന്നു ബി.അശോകനെ മാറ്റി നിയമിച്ചത്. ഐഎസുകാരുടെ ഡെപ്യൂഡേഷൻ മാർക്ക് നിർദ്ദേശങ്ങളുടെയും ലംഘനം. ജനുവരി ഒൻപതിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ എറണാകുളം ബെഞ്ച് റദ്ദാക്കിയത്.



TAGS :

Next Story