'വിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണം'; ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് ഡോ.ഹുസൈന്‍ മടവൂര്‍
"നിരുത്തരവാദപരമായ പ്രസ്താവനകൾ പൗരന്മാരെ തമ്മിലകറ്റുകയും തീവ്രചിന്തകൾക്ക് വളംവെക്കുകയും ചെയ്യും"

ബി.ജെ.പി നേതാക്കള്‍ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങൾ തികച്ചും അപലപനീയമെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.ഹുസൈന്‍ മടവൂര്‍. ഇത്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണം. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ പൗരന്മാരെ തമ്മിലകറ്റുകയും തീവ്രചിന്തകൾക്ക് വളംവെക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‍ലാം മതം ഉയർത്തിപ്പിടിക്കുന്ന ശാന്തിയുടെയും സഹിഷ്ണുതയുടെയും സന്ദേശങ്ങളെ കുറിച്ച് തീർത്തും അറിവില്ലാതെയാണ് ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത്. ഇത് തികച്ചും വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയിസ്‍ ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇന്ത്യയിലെ ഭരണ കക്ഷിയായ ബി ജെ പി യുടെ പ്രധാന വക്താക്കളിൽ ചിലർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ കുറ്റകരമായ പരാമർശങ്ങൾ തികച്ചും അപലപനീയമാണ്. ഇത്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്നവർ ശിക്ഷിക്കപ്പെടണം. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ പൗരന്മാരെ തമ്മിലകറ്റുകയും തീവ്രചിന്തകൾക്ക് വളംവെക്കുകയും ചെയ്യും. നമ്മുടെ ദേശത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന്നും സംസ്കാരത്തിന്നും മുറിവേൽപ്പിക്കുന്നതാണിത്.
ഇസ്‍ലാം മതം ഉയർത്തിപ്പിടിക്കുന്ന ശാന്തിയുടെയും സഹിഷ്ണുതയുടെയും സന്ദേശങ്ങളെ കുറിച്ച് തീർത്തും അറിവില്ലാതെയാണ് ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത്. ഇത് തികച്ചും വേദനാജനകവും പ്രതിഷേധാർഹവുമാണ്.
Adjust Story Font
16

