ആർ.സി.സി സ്ഥാപക ഡയറക്ടർ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു
രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) ഒരു ദശകത്തിലേറെക്കാലം കാൻസറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
Next Story
Adjust Story Font
16

