Quantcast

ഡോ. എം.പി സത്യനാരായണൻ മെമ്മോറിയൽ പുരസ്കാരം മാധ്യമം ദിനപത്രം കൊച്ചി ബ്യൂറോ ചീഫ് പി.പി കബീറീന്

25000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം

MediaOne Logo

ലാൽകുമാർ

  • Updated:

    2026-01-11 10:29:17.0

Published:

11 Jan 2026 3:58 PM IST

ഡോ. എം.പി സത്യനാരായണൻ മെമ്മോറിയൽ പുരസ്കാരം മാധ്യമം ദിനപത്രം കൊച്ചി ബ്യൂറോ ചീഫ് പി.പി കബീറീന്
X

കൊച്ചി: മാധ്യമ-സന്നദ്ധ സേവന മേഖലയിലെ മികച്ച പ്രവർത്തകർക്കും ഡോക്ടർമാർക്കുമുള്ള കെജിഎംഒഎയുടെ ഡോ. എം.പി സത്യനാരായണൻ മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. മാധ്യമം ദിനപത്രം, കൊച്ചി ബ്യൂറോ ചീഫ് പി.പി കബീർ അവാർഡിന് അർഹനായി.

'മരുന്നു തിന്നു മരിക്കുന്ന മലയാളി' എന്ന പരമ്പരയിലൂടെ മരുന്നുകളുടെ അമിതോപഭോഗത്തെക്കുറിച്ച് ഗൗരവതരവും അത്യന്തം ആനുകാലികപ്രസക്തവുമായ നിരീക്ഷണങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന മികച്ച മാധ്യമ ഇടപെടലിനാണ് പുരസ്കാരം. 25000 രൂപയും പ്രശംസാപത്രവുമുൾപ്പെടുന്നതാണ് ഡോ: എം. പി സത്യനാരായണൻ മെമ്മോറിയൽ പുരസ്കാരം.

TAGS :

Next Story