Quantcast

'പണത്തിന് പിന്നാലെ പോകുന്നവനല്ല, പഴയ കാലം പരിശോധിച്ചാൽ മനസ്സിലാകും'; വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ. പി.സരിൻ

അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും പി.സരിൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 May 2025 1:20 PM IST

പണത്തിന് പിന്നാലെ പോകുന്നവനല്ല, പഴയ കാലം പരിശോധിച്ചാൽ മനസ്സിലാകും; വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ. പി.സരിൻ
X

വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതല ഏറ്റെടുക്കുമെന്ന് ഡോ പി .സരിൻ.വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയുന്നില്ല. സിവിൽ സർവീസ് പശ്ചാത്തലം ഉള്ളതുകൊണ്ടാകാം തനിക്ക് പുതിയ ചുമതല നൽകിയതെന്നും സരിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാൽ മനസ്സിലാകും. അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും പി സരിൻ പറഞ്ഞു.

കഴിഞ്ഞദിവസമാണ് പി.സരിനെ വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചത്.80,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു സരിൻ. കെപിസിസി സോഷ്യൽമീഡിയ കൺവീനർ പദവി രാജിവെച്ചാണ് സരിൻ ഇടതുപക്ഷത്തെത്തിയത്.


TAGS :

Next Story