Quantcast

'കയ്യിൽ വിഷ പാമ്പ് കടിച്ചതിൻ്റെ പാട് കണ്ടു; കുട്ടിക്ക് കൺപോള താഴുന്ന പോലേയും ഞങ്ങളെയൊക്കെ രണ്ടായി കാണുന്നു എന്നും പറഞ്ഞു': കുറിപ്പുമായി ഡോ. ഷിനാസ് ബാബു

പാമ്പുകടിയേറ്റ് ആശുപത്രിയിൽ എത്തിയ 13 വയസുകാരനെ കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്

MediaOne Logo
കയ്യിൽ വിഷ പാമ്പ് കടിച്ചതിൻ്റെ പാട് കണ്ടു; കുട്ടിക്ക് കൺപോള താഴുന്ന പോലേയും ഞങ്ങളെയൊക്കെ രണ്ടായി കാണുന്നു എന്നും പറഞ്ഞു: കുറിപ്പുമായി ഡോ. ഷിനാസ് ബാബു
X

കോഴിക്കോട്: കുട്ടികൾക്ക് പാമ്പുകടിയേൽക്കുന്ന വാർത്തകൾക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു. ഇന്നലെ രാത്രി തലയിണയുടെ അടിയിൽ നിന്നും എന്തോ കടിച്ച് എന്ന് പറഞ്ഞു ആശുപത്രിയിൽ എത്തിയ 13 വയസുകാരനെ കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്.

കുട്ടി ടെൻഷനിൽ ആയിരുന്നെന്നും കുട്ടിയുടെ അച്ചനോട് ചോദിച്ചപ്പോൾ പാമ്പ് ഉണ്ടാകാൻ സാധ്യതയില്ലയെന്ന് പറഞ്ഞതായും അദ്ദേഹം എഴുതി. എന്നാൽ അച്ഛനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന സമയത്ത് കുട്ടിക്ക് കൺപോള താഴുന്ന പോലേയും എല്ലാവരെയും രണ്ടായി കാണുന്നു എന്നും പറഞ്ഞു. തുടർന്ന് ഉടനടി ആൻ്റി വെനം പത്ത് വയൽ കൊടുത്തു. ആൻ്റി വെനം പകുതി കഴിഞ്ഞതോടെതന്നെ കുട്ടി സുഖം പ്രാപിച്ചു വന്നു. മുഴുവൻ കഴിഞ്ഞപ്പോഴേക്കും കുട്ടി പരിപൂർണമായി സുഖം പ്രാപിച്ചു.

പാമ്പ് കടിയേറ്റാൽ ടെൻഷൻ അടിക്കാതെ കടിച്ച ഭാഗം അധികം അനക്കാതെ എത്രയും പെട്ടെന്ന് ആൻ്റിവെനം ലഭ്യമായ ഹോസ്പിറ്റലിൽ എത്തിക്കാനും ഷിനാസ് ബാബു പറയുന്നു.

പോസ്റ്റിൻ്റെ പൂർണരൂപം

ഇന്നലെ രാത്രി 8.30 ന് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ: ജിജി മോൾ വിളിച്ച് , സാർ 13 വയസുള്ള ഒരു കുട്ടിയെ തലയിണയുടെ അടിയിൽ നിന്നും എന്തോ കടിച്ച് എന്ന് പറഞ്ഞു വന്നിട്ടുണ്ട് കയ്യിൽ കടിച്ച പാടുണ്ട്

എന്നോട് ഒന്ന് വന്ന് രോഗിയെ കാണുമോ എന്ന് ചോദിച്ചു

ഞാൻ വരാം എന്ന് പറഞ്ഞു

ചെന്നപ്പോൾ 13 വയസുള്ള ഒരാൺകുട്ടി കാഷ്വാലിറ്റിയിൽ എമർജെൻസി ബെഡിൽ കിടക്കുന്നു ,കുറച്ച് ടെൻഷനിൽ ആണ് ,ഒന്ന് രണ്ട് പ്രാവശ്യം ചർദ്ധിച്ചു എന്ന് ഡ്യൂട്ടി ഡോക്‌ടർ ഫാസിൽ എന്നോട് പറഞ്ഞു

അച്ചൻ അടുത്തുണ്ട്,അച്ചനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു

പാമ്പ് ഉണ്ടാകാൻ സാധ്യതയില്ല എന്ന് അച്ഛൻ പറഞ്ഞു

പക്ഷേ പരിശോധനയിൽ കയ്യിൽ വിഷ പാമ്പ് കടിച്ചതിൻ്റെ പാട് കണ്ടു

അച്ചനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന സമയത്ത് കുട്ടിക്ക് കൺപോള താഴുന്ന പോലേയും ,ഞങ്ങളെയൊക്കെ രണ്ടായി കാണുന്നു എന്നും പറഞ്ഞു

ഉടനടി ആൻ്റി വെനം പത്ത് വയൽ കൊടുത്തു

ആൻ്റി വെനം പകുതി കഴിഞ്ഞതോടെതന്നെ കുട്ടി സുഖം പ്രാപിച്ചു വന്നു, മുഴുവൻ കഴിഞ്ഞപ്പോഴേക്കും കുട്ടി പരിപൂർണ്ണമായി സുഖം പ്രാപിച്ചു…

പാമ്പ് കടിയേറ്റാൽ ടെൻഷൻ അടിക്കാതെ കടിച്ച ഭാഗം അധികം അനക്കാതെ എത്രയും പെട്ടെന്ന് ആൻ്റിവെനം ലഭ്യമായ ഹോസ്പിറ്റലിൽ എത്തിക്കുക

അനാവശ്യമായി സമയം കളയരുത് ,അശാസ്ത്രീയ ചികിൽസ മാർഗങ്ങൾ സ്വീകരിക്കരുത്…

TAGS :

Next Story