തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ചിട്ടില്ല: ഡോ. സുനിൽ കുമാർ
തന്റെ ആവശ്യം അംഗീകരിച്ചു ഉത്തരവ് ഇറങ്ങുന്നത് വരെ സൂപ്രണ്ടായി തുടരുമെന്ന് ഡോക്ടർ പറഞ്ഞു

തിരുവനന്തപുരം: മെഡിക്കൽ കോളജ് സൂപ്രണ്ട് സ്ഥാനം നിലവിൽ രാജി വെച്ചിട്ടില്ലെന്ന് ഡോ. സുനിൽ കുമാർ. സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവെച്ചന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡോക്ടർ സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.
തന്റെ ആവശ്യം അംഗീകരിച്ചു ഉത്തരവ് ഇറങ്ങുന്നത് വരെ സൂപ്രണ്ടായി തുടരും. ന്യൂറോ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സൂപ്രണ്ട് സ്ഥാനം ഒഴിയാൻ താൽപര്യം അറിയിച്ചതെന്നും സുനിൽകുമാർ പറഞ്ഞു. തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് പ്രിൻസിപ്പലിന് സുനിൽകുമാർ കത്ത് നൽകിയത്.
Next Story
Adjust Story Font
16

