Quantcast

നോവായി ഡോ. വന്ദന; കണ്ണീരോടെ വിടചൊല്ലി നാട്

പിതാവ് കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും മകളുടെ ഭൗതികദേഹത്തില്‍ അന്ത്യചുംബനം നല്‍കിയ രംഗം കണ്ടുനിന്നവരുടെയെല്ലാം കരളലിയിക്കുന്നതായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-11 12:41:24.0

Published:

11 May 2023 9:26 AM GMT

നോവായി ഡോ. വന്ദന; കണ്ണീരോടെ വിടചൊല്ലി നാട്
X

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസിന് കണ്ണീരോടെ വിടചൊല്ലി നാട്. കോട്ടയം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ ഉൾപ്പെടെ മന്ത്രിമാരും മറ്റു പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു.

പിതാവ് കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും അവസാനചുംബനം നല്‍കിയ രംഗം കണ്ടുനിന്നവരുടെയെല്ലാം കരളലിയിക്കുന്നതായിരുന്നു. അന്ത്യചുംബനത്തിനുശേഷമാണ് ഭൗതികദേഹം ചിതയിലേക്കെടുത്തത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് വന്ദനയ്ക്കും അന്ത്യചിതയൊരുക്കിയത്.

ഇന്നലെ രാത്രി വന്ദന പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം എട്ടു മണിയോടെയാണ് പട്ടാളമുക്കിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉൾപ്പെടെ പ്രമുഖർ വീട്ടിലേക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.

ഇന്നലെ രാവിലെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ഹൗസ് സർജൻ വന്ദനക്ക് കുത്തേറ്റത്. പൊലീസ് പരിശോധനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.

വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് സന്ദീപിൻറെ കാലിന് പരിക്കേറ്റിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് ഡോക്ടർ വന്ദനയെ കുത്തിയത്. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണമെടുത്താണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഡോക്ടറുടെ മുതുകിൽ ആറുതവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളച്ചുകയറി. വീണുപോയ ഡോക്ടറുടെ മുതുകിൽ കയറിയിരുന്നും സന്ദീപ് ക്രൂരമായി കുത്തി. ഉടൻ തന്നെ വന്ദനയെ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കിംസ് ഹെൽത്തിലേക്ക് എത്തിച്ചെങ്കിലും രാത്രി 8.25ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Summary: Dr. Vandana Das, who was stabbed to death while on duty at the Kottarakkara Taluk Hospital, cremated at her home at Muttuchira, Kottayam

TAGS :

Next Story