Quantcast

'തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞത് ശരിയായില്ല'; നാട്ടകം സുരേഷിനെതിരെ കെ മുരളീധരൻ

'തിരുവഞ്ചൂർ പങ്കെടുക്കാതിരുന്നത് ശരിയാണ്'

MediaOne Logo

Web Desk

  • Updated:

    2022-12-04 05:06:28.0

Published:

4 Dec 2022 10:03 AM IST

തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞത് ശരിയായില്ല; നാട്ടകം സുരേഷിനെതിരെ കെ മുരളീധരൻ
X

കോഴിക്കോട്: കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ കെ മുരളീധരൻ. തരൂരിന്റെ പരിപാടി അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞത് ശരിയായില്ല. തരൂർ അച്ചടക്കം ലംഘിച്ചില്ലെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്. തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരൻ പറഞ്ഞു.

കോട്ടയം ജില്ലയിലെ പരിപാടിയെ കുറിച്ച് ശശി തരൂർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം. ഡി.സി.സിയെ അറിയിച്ചെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. തരൂരിന്റെ ഓഫീസിൽ നിന്നെന്ന പേരിൽ ഫോൺ കോൾ വന്നിരുന്നു. എന്നാൽ കാര്യം വിശദികരിക്കാതെ കോൾ കട്ട് ചെയ്‌തെന്നും നാട്ടകം സുരേഷ് ഇന്നലെ പറഞ്ഞു. കോട്ടയത്തിന് പുറമെ പത്തിനംതിട്ട ഡിസിസിയും രംഗത്തുവന്നിരുന്നു. എന്നാൽ ഡിസിസികളെ അറിയിച്ചു എന്നാണ് തരൂരിന്റെ വിശദീകരണം.

TAGS :

Next Story