തമ്മനത്ത് ജലഅതോറിറ്റിയുടെ 1.35 കോടി ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് തകർന്നു; നിരവധി വീടുകളില്‍ വെള്ളം കയറി
കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ ഭാഗത്തും ജലവിതരണം തടസപ്പെടാന്‍ സാധ്യതയുണ്ട്

Photo| MediaOne
കൊച്ചി:എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു.സമീപത്തുള്ള നിരവധി വീടുകളിൽ വെള്ളം കയറി.1.35 കോടി ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. 1.5 കോടി ലിറ്റർ വെള്ളമുണ്ടായിരുന്നു. ടാങ്കിന് 40 വർഷം പഴക്കമുണ്ട്. ഇന്ന് പുലർച്ചെ രണ്ടു മണിക്കാണ് ടാങ്ക് തകര്‍ന്നത്.കൊച്ചി നഗരത്തിലും തൃപ്പുണിത്തുറ, പേട്ട, മരട് ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസപെടും.
വീടുകളിലേക്ക് മണ്ണും കല്ലുമെല്ലാം അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളം ശക്തിയായി ഒഴുകിയെത്തിയതോടെ റോഡുകള്‍ തകര്‍ന്നതായി വാര്‍ഡം അംഗം സക്കീര്‍ മീഡിയവണിനോട് പറഞ്ഞു.വാഹനങ്ങളിലും വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളിലും വെള്ളം കയറി നശിച്ചിട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളും വെള്ളം കയറി നശിച്ചിട്ടുണ്ട്. വീടുകളുടെ ചുറ്റുമതില്‍ തകര്‍ന്നിട്ടുണ്ട്. റോഡില്‍ മുഴുവന്‍ മണ്‍കൂനകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗതാഗത യോഗ്യമല്ല.
,ഒരുകോടി 38 ലക്ഷം ലിറ്റർ വെള്ളമാണ് ടാങ്കിൽ ഉണ്ടായിരുന്നതെന്നും ടാങ്കിന്‍റെ രണ്ട് കമ്പാർട്ട്മെന്റിൽ ഒന്നാണ് തകർന്നതെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ സതീഷ് കുമാർ പറഞ്ഞു.'രണ്ടാമത്തെ കമ്പാർട്ട്മെന്റിന് അപകടം ഉണ്ടായിട്ടില്ല.യുദ്ധകാല അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി മറ്റു ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.ടാങ്കിലേക്ക് വരുന്ന വെള്ളം വഴിതിരിച്ചു വിടാൻ ശ്രമിക്കും.കൊച്ചിൻ കോർപ്പറേഷനിലെ 30% വെള്ളം ഇവിടെനിന്നാണ് പോകുന്നത്. കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തും'..അദ്ദേഹം
ടാങ്ക് തകര്‍ന്നതിന്‍റെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ 30ശതമാനം കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് ജില്ലാ കലക്ടർ ജി.പ്രിയങ്ക പറഞ്ഞു.വീടുകൾക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കും.നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
Adjust Story Font
16

