കോഴിക്കോട് പെരുമണ്ണയിൽ കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
പൊക്കുന്ന് സ്വദേശി ഫൈജാസാണ് പിടിയിലായത്

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിൽ കഞ്ചാവ് ലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. പൊക്കുന്ന് സ്വദേശി ഫൈജാസാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പെരുമണ്ണ - കോഴിക്കോട് റൂട്ടിലോടുന്ന റോഡ്കിങ് ബസിലെ ഡ്രൈവര്‍ കഞ്ചാവ് ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന വിവരം പന്തീരാങ്കാവ് സിഐക്ക് ലഭിക്കുന്നത്. തുടര്‍ന്ന് പന്തീരാങ്കാവ് എസ്‌ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ബസില്‍ പരിശോധന നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് ഉപയോഗിച്ച് ബാക്കിവെച്ചിരുന്ന കഞ്ചാവും പിടികൂടിയിട്ടുണ്ട്.
Next Story
Adjust Story Font
16

