Quantcast

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം; മന്ത്രി ആന്‍റണി രാജു

പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പുതിയ സംവിധാനത്തിലൂടെ ഒഴിവാകും

MediaOne Logo

ijas

  • Updated:

    2022-04-06 14:44:59.0

Published:

6 April 2022 2:40 PM GMT

ഡ്രൈവിംഗ് ലൈസൻസ്: മെഡിക്കൽ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം; മന്ത്രി ആന്‍റണി രാജു
X

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യുവാൻ പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ 'സാരഥി' പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യം ഏര്‍പ്പെടുത്തും.

രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആക്കുന്നതിന‍്‍റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

Driving License: Online system for medical certification; Minister Antony Raju

TAGS :

Next Story