Quantcast

കൊച്ചി മുളവുകാടിൽ യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്

MediaOne Logo

Web Desk

  • Published:

    17 March 2025 10:39 AM IST

കൊച്ചി മുളവുകാടിൽ യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
X

കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭർത്താവ് പോൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാർപാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്. നേരത്തെയും തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭർത്താവ് പോള്‍ മീഡിയവണിനോട് പറഞ്ഞു. മുന്‍പ് നൽകിയ മോഷണക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും ഭർത്താവ് പറഞ്ഞു.


TAGS :

Next Story