Quantcast

മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ച് ലോറിഡ്രൈവർ; ഏഴുവാഹനങ്ങളിൽ ഇടിച്ചു

കോയമ്പത്തൂരിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് പെട്ടെന്ന് എതിർദിശയിലേക്ക് കയറിയത്

MediaOne Logo

Web Desk

  • Updated:

    2023-01-12 02:14:40.0

Published:

12 Jan 2023 1:51 AM GMT

Lorry driver,accident in palakkad,drunk driving,
X

മദ്യലഹരിയിൽ വാഹനമോടിച്ച ലോറി ഡ്രൈവർ പ്രതീപ്‌

പാലക്കാട്: കുഴൽമന്ദത്ത് മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് ലോറി ഡ്രൈവർ. എതിർദിശയിലൂടെ ലോറി ഓടിച്ച് 7 വാഹനങ്ങളിൽ ഇടിച്ചു. ലോറി ഡ്രൈവർ പ്രതീപിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കോയമ്പത്തൂരിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ലോറിയാണ് പെട്ടെന്ന് എതിർദിശയിലേക്ക് കയറിയത്. ലോറിക്ക് മുമ്പിലുണ്ടായിരുന്ന കാർ, പിക്കറ്റ് വാനുകൾ തുടങ്ങി 7 വാഹനങ്ങളിൽ ഇടിച്ചു. നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് നാട്ടുകാർ പിടികൂടുകയായിരുന്നു. കുഴൽമന്ദം പൊലീസ് പ്രതീപിനെ കസ്റ്റഡിയിലെടുത്തു.

ലോറിയിടിച്ച ഏഴ് വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. മദ്യലഹരിയിൽ 500 മീറ്ററോളം എതിർദിശയിലൂടെയാണ് പ്രതീപ് ലോറി ഓടിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാർക്ക് പരിക്ക് പറ്റാതിരുന്നത്.


TAGS :

Next Story