Quantcast

പാലക്കാട്ട് മദ്യലഹരിയിൽ കാറോടിച്ച് വയോധികരെ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-11-22 14:16:50.0

Published:

22 Nov 2024 5:32 PM IST

Drunk driver hits elderly people in Palakkads Koduvayur; two dies, drunken driving,
X

പാലക്കാട്: കൊടുവായൂരിൽ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയോധികരായ സ്ത്രീയും പുരുഷനുമാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി. മേനോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ കാറോടിച്ചതെന്നു വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊടുവായൂർ കിഴക്കേത്തലയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്കു പോയ കാര്‍ വയോധികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മീറ്ററുകളോളം ദൂരേക്ക് ഇവര്‍ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Summary: Drunk driver hits elderly people in Palakkad's Koduvayur; two dies

TAGS :

Next Story