മകള്‍ പൊലീസ് സ്റ്റേഷനില്‍ നിലത്തുകിടന്നു കരഞ്ഞു; മോഫിയയുടെ പിതാവ്

താൻ എന്ത് തന്തയാണെന്നാണ് സി.ഐ ചർച്ചക്ക് വിളിച്ചപ്പോൾ ആദ്യം പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-24 07:33:40.0

Published:

24 Nov 2021 7:28 AM GMT

മകള്‍ പൊലീസ് സ്റ്റേഷനില്‍ നിലത്തുകിടന്നു കരഞ്ഞു; മോഫിയയുടെ പിതാവ്
X

മോഫിയ പര്‍വീണിന്‍റെ ഭര്‍ത്താവ് സുഹൈല്‍ 40 ലക്ഷം രൂപ സ്ത്രീധനമായി നല്‍കാന്‍ ആവശ്യപ്പെട്ടതായി പിതാവ് ദില്‍ഷാദ് പറഞ്ഞു. സിനിമയെടുക്കാനാണ് പണം ചോദിച്ചത്. എതിർത്തതോടെ മകളുടെ കൈ തിരിച്ച് ഒടിക്കാൻ ശ്രമിച്ചുവെന്നും ദില്‍ഷാദ് പറഞ്ഞു.

താൻ എന്ത് തന്തയാണെന്നാണ് സി.ഐ ചർച്ചക്ക് വിളിച്ചപ്പോൾ ആദ്യം പ്രതികരിച്ചത്. ഈ സമയം മകൾ സ്റ്റേഷനിൽ നിലത്ത് കിടന്ന് കരയുകയായിരുന്നുവെന്നും ദില്‍ഷാദ് പറഞ്ഞു. കഴിഞ്ഞ മാസം 29നാണ് പരാതി കൊടുത്തത്. ഒരു ജീവന്‍ നഷ്ടപ്പെട്ടപ്പോഴാണ് അതില്‍ നടപടിയുണ്ടാകുന്നത്. കൌണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍ പോലും സുഹൈല്‍ പക്കാ ക്രിമിനല്‍ ആണെന്നാണ് പറഞ്ഞതെന്നും ദില്‍ഷാദ് പറഞ്ഞു.

അതേസമയം മോഫിയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മൂന്നു പേരുടേയും അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

TAGS :

Next Story