ഉദ്ഘാടനത്തിനിടെ സ്വകാര്യ ബസ് വേഗത്തിൽ ഹോണടിച്ചെത്തി; നടപടിയെടുത്ത് മന്ത്രി കെ.ബി ഗണേഷ് കുമാർ
ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി

Photo|MediaOne News
തിരുവനന്തപുരം:ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യബസ് വേഗത്തിൽ ഹോണടിച്ചെത്തിയതിൽ നടപടിയെടുത്ത് മന്ത്രി കെ.ബി ഗണേഷ് കുമാർ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി. കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി.
'ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?' എന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.
നേരത്തെ കെഎസ്ആർടിസി ബസിന്റെ ഡാഷ്‌ബോർഡിൽ കുപ്പികൾ കൂട്ടിയിട്ടതിന് ബസ് നിർത്തി ജീവനക്കാരെ ശകാരിക്കുകയും ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ.എസിനെ നടപടിയുടെ ഭാഗമായി തൃശൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Adjust Story Font
16

