മുണ്ടക്കൈ ദുരിതബാധിതരുടെ പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസറെ കൈയേറ്റം ചെയ്തു; ആറുപേർക്കെതിരെ കേസ്
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്

വയനാട്: മുണ്ടക്കൈ ദുരിതബാധിതരുടെ പ്രതിഷേധത്തിനിടെ വെള്ളാർമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ മേപ്പാടി പോലീസ് കേസ് എടുത്തു. ആറു ചൂരൽമല സ്വദേശികൾക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
ചൂരൽമല ഉരുൾ പൊട്ടലിൽ ദുരിതാശ്വാസം വൈകുന്നു, പുനരധിവാസത്തിന് കാലതാമസമെടുക്കുന്നു എന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ റവന്യൂ ഉദ്യേഗസ്ഥരെ തടഞ്ഞിരുന്നു. ഇതിൽ വെള്ളാർമല വില്ലേജ് ഓഫീസർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
watch video:
Next Story
Adjust Story Font
16

