Quantcast

രാഹുൽ മാങ്കൂട്ടത്തലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-03-06 11:35:22.0

Published:

6 March 2026 4:46 PM IST

രാഹുൽ മാങ്കൂട്ടത്തലുമായുള്ള തെളിവെടുപ്പിനിടെ വീഴ്ചവരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
X

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തലുമായി തെളിവെടുപ്പിനിടെ വീഴ്ചവരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെളിവെടുപ്പ് സമയത്ത് നന്ദകുമാർ ഉണ്ടായിരുന്നില്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി. സസ്പെൻഡ് ചെയ്യാൻ ഡിജിപി ശുപാർശ ചെയ്തിരുന്നു.

ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് സമയത്ത് ഡിവൈഎസ്പിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ഡിവൈഎസ്പി ഉണ്ടായിരുന്നില്ല.അതിനെ തുടർന്നാണ് നടപടി. വകുപ്പ് തല അന്വേഷ‌ണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story