Quantcast

എംവിഡി വാഹനങ്ങൾക്കെതിരെയുള്ള ഇ- ചെലാൻ റദ്ദാക്കിയിട്ടില്ല; വ്യക്തത വരുത്തി ഗതാഗത കമ്മീഷണർ

''എംവിഡി വാഹനങ്ങൾക്കെതിരെയുള്ള ഇ - ചെലാനുകൾ ഗൗരവമായി കാണും''

MediaOne Logo

Web Desk

  • Updated:

    2025-09-10 17:25:08.0

Published:

10 Sept 2025 10:48 PM IST

എംവിഡി വാഹനങ്ങൾക്കെതിരെയുള്ള ഇ- ചെലാൻ റദ്ദാക്കിയിട്ടില്ല; വ്യക്തത വരുത്തി ഗതാഗത കമ്മീഷണർ
X

തിരുവനന്തപുരം: എംവിഡി വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ- ചെലാൻ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് ഗതാഗത കമ്മീഷണർ. ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ല. എംവിഡി വാഹനങ്ങൾക്കെതിരെയുള്ള ഇ - ചലാനുകൾ ഗൗരവമായി കാണും. ഒരിക്കൽ പുറപ്പെടുവിച്ച ഇ- ചലാൻ റദ്ദാക്കാൻ വകുപ്പിന് അധികാരമില്ലെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

മോട്ടോർ വാഹന വകുപ്പിൽ അത്തരമൊരു നിർദ്ദേശമോ ചർച്ചയോ ഉണ്ടായിട്ടില്ല. മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ ഈ വകുപ്പിലെ വാഹനങ്ങൾക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകൾ വകുപ്പ് ഗൗരവമായി കാണുന്നുണ്ട്. ഒരിക്കൽ പുറപ്പെടുവിച്ച ചലാനുകൾ റദ്ദാക്കാൻ കോടതികൾക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുന്നതെന്ന് ഗതാഗത കമ്മീഷണർ പറഞ്ഞു.

മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങൾക്ക് വിധേയരാണ്. റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്. ഇത്തരം വ്യാജവാർത്തകളിൽ ഒരു തരി പോലും സത്യമില്ലെന്ന് ആവർത്തിക്കുന്നുവെന്നും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story