Quantcast

തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താൻ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്; അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ. ശ്രീധരൻ

പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും

MediaOne Logo

Web Desk

  • Updated:

    2026-02-24 03:13:03.0

Published:

24 Feb 2026 8:40 AM IST

തിരുവനന്തപുരത്ത് നിന്നും കണ്ണൂരെത്താൻ വെറും 3 മണിക്കൂര്‍ 20 മിനിറ്റ്;  അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ. ശ്രീധരൻ
X

പാലക്കാട്: അതിവേഗ പാതക്ക് പുതിയ ഡിസൈൻ നിർദേശിച്ച് ഇ. ശ്രീധരൻ. ആർആർടിഎസ് നിരക്കിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ. അതിവേഗ ലൈനിൽ പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തി. പുതുക്കിയ റിപ്പോർട്ട് ശ്രീധരൻ ഇന്ന് പുറത്തിറക്കും. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് ശ്രമം.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്ര വെറും 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ പുതിയ രൂപരേഖ. സാധാരണക്കാർക്കും താങ്ങാവുന്ന രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്. ട്രെയിനിലെ എസി ചെയർ കാർ യാത്രയുടെ ചെലവിന് സമാനമായ തുക മാത്രമേ ഈ അതിവേഗ ട്രെയിനുകൾക്കും ഈടാക്കുകയുള്ളൂ.



TAGS :

Next Story