Quantcast

എയർഹോണുകൾ തകർക്കാൻ മന്ത്രിക്ക് ഏത് നിയമപ്രകാരമാണ് അവകാശം, വെള്ളരിക്ക പട്ടണം പോലെയാണ് പെരുമാറുന്നത് - അഡ്വ. ടി. ആസഫ് അലി

മോട്ടേർ വാഹനവകുപ്പ് പിടിച്ചെടുത്ത 500ലധികം എയർഹോണുകളാണ് റോഡ്റോളറുകൾ ഉപയോ​ഗിച്ച് നശിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-21 13:52:08.0

Published:

21 Oct 2025 5:45 PM IST

എയർഹോണുകൾ തകർക്കാൻ മന്ത്രിക്ക് ഏത് നിയമപ്രകാരമാണ്  അവകാശം,  വെള്ളരിക്ക പട്ടണം പോലെയാണ് പെരുമാറുന്നത് - അഡ്വ. ടി. ആസഫ് അലി
X

കൊച്ചി: പിടിച്ചെടുത്ത എയർഹോണുകൾ തകർക്കാൻ ഏത് നിയമ പ്രകാരമാണ് അധികാരികൾക്ക് അവകാശമുള്ളതെന്ന് നിയമ വിദ​ഗ്ധൻ അഡ്വ. ടി. ആസഫ് അലി. ഇത് നിയമത്തിൻ്റെ ലംഘനവും ദുരുപയോ​ഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വെള്ളരിക്ക പട്ടണം പോലെയാണ് പെരുമാറുന്നത്. നിയമത്തിൻ്റെ പിൻബലത്തിൽ മാത്രമെ അധികാരികൾക്ക് പ്രവർത്തിക്കാൻ അവകാശമുള്ളൂ. നാളെ പോലീസും ഇത്തരം പ്രവർത്തികൾ ആരംഭിച്ചാൽ രാജ്യത്തെ നിയമ വാഴ്ച എവിടെയെത്തുമെന്നും അദ്ദേഹം ചോദിച്ചു.

കോടതി പോലും തൊണ്ടി മുതൽ നശിപ്പിക്കാൻ പറയാറില്ല. ഇത് മുളയിലെ നുള്ളിയില്ലെങ്കിൽ വലിയ ദുരുപയോ​ഗം നടക്കാൻ സാധ്യതയുള്ളതായും അദ്ദേഹം വിമർശിച്ചു. മന്ത്രിക്ക് നിയമം കയ്യിലെടുക്കാൻ എന്ത് അധികാരമാണ് ഉള്ളതെന്നും, അതിന് ചുമതലയുള്ള അധികാരികളില്ലേ എന്നും ചോദിച്ച അദ്ദേഹം പിടിച്ചെടുക്കുന്ന തൊണ്ടി മുതലാണ് എയർഹോൺ, അത് നശിപ്പിക്കുന്ന പ്രവണത ശരിയല്ല എന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മോട്ടേർ വാഹനവകുപ്പ് പിടിച്ചെടുത്ത 500ലധികം എയർഹോണുകൾ റോഡ്റോളറുകൾ ഉപയോ​ഗിച്ച് നശിപ്പിച്ചത്. ഒരാഴ്ചയോളം നീണ്ട പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഇവ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ജെസിബിയില്‍ റോളര്‍ ഘടിപ്പിച്ച ശേഷം നശിപ്പിക്കുകയായിരുന്നു. ഇതിനായി ഉപയോഗിച്ച ജെസിബിക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി എംവിഡി നോട്ടീസ് നൽകിയിരുന്നു.

TAGS :

Next Story