Quantcast

ഉയിർപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷം

ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളും പാതിരാ കുർബാനയും നടന്നു

MediaOne Logo

Web Desk

  • Updated:

    2023-04-09 02:48:22.0

Published:

9 April 2023 12:48 AM GMT

easter celebration kerala
X

കൊച്ചി: ഉയിർപ്പിന്‍റെ സ്മരണയിൽ ഇന്ന് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുകയാണ്. കുരിശിലേറിയ യേശുക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകളും പാതിരാ കുർബാനയും നടന്നു. മൗണ്ട് കാർമൽ ധ്യാന കേന്ദ്രത്തിൽ കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. സിറോ മലബാർ സഭാ ആസ്ഥാനത്ത് നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് കർദിനാൾ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു.

തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രത്തിൽ കെ.സി.ബി.സി അധ്യക്ഷനും മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ പ്രാർത്ഥനാ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഉയിർപ്പ് പ്രഖ്യാപനവും ദേവാലയത്തിന് പുറത്തുള്ള പ്രദക്ഷിണവും നടന്നു.

പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാത്രി 11.30 ഓടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥന ശുശ്രൂഷകൾക്ക് കർദിനാൾ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. സഭയിലും കുടുംബത്തിലും ലോകത്തും സമാധാനം ഉണ്ടാകട്ടെ എന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. രാത്രി പത്തരയ്ക്ക് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു.



TAGS :

Next Story