Quantcast

ജോ​ൺ ബ്രി​ട്ടാ​സി​നും ഗോ​പി​നാ​ഥ് മു​തു​കാ​ടി​നും സു​ലൈ​മാ​ൻ സേ​ട്ട് പു​ര​സ്​​കാ​രം

50,001 രൂ​പ വീ​തം ക്യാ​ഷ് അ​വാ​ർ​ഡും ബ​ഹു​മ​തി ഫ​ല​ക​വും അടങ്ങുന്നതാണ് പു​ര​സ്​​കാ​രം

MediaOne Logo

Web Desk

  • Published:

    19 Dec 2022 10:59 AM GMT

ജോ​ൺ ബ്രി​ട്ടാ​സി​നും ഗോ​പി​നാ​ഥ് മു​തു​കാ​ടി​നും സു​ലൈ​മാ​ൻ സേ​ട്ട് പു​ര​സ്​​കാ​രം
X

കോഴിക്കോട്: ഐ.​എ​ൻ.​എ​ൽ സ്ഥാപക നേ​താ​വ് ഇ​ബ്രാ​ഹീം സു​ലൈ​മാ​ൻ സേട്ടിന്‍റെ പേ​രി​ലു​ള്ള ഈ ​വ​ർ​ഷ​ത്തെ പു​ര​സ്​​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ല​മെ​ന്‍റ് അംഗവും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ൺ ​ബ്രി​ട്ടാ​സി​നും സാമൂഹിക പ്രവര്‍ത്തകനായ മജീഷ്യന്‍ ഗോ​പിനാ​ഥ് മു​തു​കാ​ടി​നു​മാ​ണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. 50,001 രൂ​പ വീ​തം ക്യാ​ഷ് അ​വാ​ർ​ഡും ബ​ഹു​മ​തി ഫ​ല​ക​വും അടങ്ങുന്നതാണ് പു​ര​സ്​​കാ​രം.

ഐ.​എ​ൻ.​എ​ൽ സം​സ്ഥാന പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വില്‍, ജ​നറല്‍ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂര്‍, ഐ.​എം.​സി.​സി സൗ​ദി പ്ര​സി​ഡന്‍റ് സ​ഈ​ദ് ക​ള്ളി​യ​ത്ത് എന്നിവരാണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രഖ്യാപനം നടത്തിയത്. ഐ.​എ​ൻ.​എ​ൽ പ്ര​വാ​സി ഘ​ട​ക​മാ​യ യു.​എ.​ഇ, സൗ​ദി ഐ.​എം.​സി.​സി​യാ​ണ് പു​ര​സ്​​കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. അ​ഡ്വ. സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ, കെ.​പി രാ​മ​നു​ണ്ണി, കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ജ​ഡ്ജി​ങ് ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ സു​ലൈ​മാ​ൻ സേ​ട്ട് പു​ര​സ്​​കാ​രം 2019ൽ ​ഡോ.​ സെ​ബാ​സ്​​റ്റ്യ​ൻ പോ​ളി​നാ​ണ് ലഭിച്ചത്.

30 വ​ർ​ഷ​ത്തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ വ​സ്​​തു​നി​ഷ്ഠ​വും ആ​ധി​കാ​രി​ക​വു​മാ​യ റി​പ്പോ​ർ​ട്ടി​ങ്ങി​ലൂ​ടെ ഭ​ര​ണ​കൂ​ട​വും അ​വ​രു​ടെ വി​ധേ​യ​രും മ​റ​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച സ​ത്യം അ​നാ​വൃ​ത​മാ​ക്കു​ക​യും മ​ത​നി​ര​പേ​ക്ഷ ചേ​രി​ക്ക് ഈ​ർ​ജം പ​ക​രാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത വ്യക്തിയാണ് ജോ​ൺ​ ബ്രി​ട്ടാസെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. ഹ്ര​സ്വ​കാ​ല​ത്തി​നി​ട​യി​ൽ പാ​ർ​ല​മെ​ൻ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം വ​ഴി ദേ​ശീ​യത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. മ​ത​നി​ര​പേ​ക്ഷ, ഇ​ട​തു​നി​ര​യി​ലെ ഉ​റ​ച്ച ശ​ബ്ദ​മാ​യും തെ​ളി​ച്ച​മു​ള്ള നി​ല​പാ​ടി​നു​ട​മ​യാ​യും ബ്രി​ട്ടാ​സ്​ ശോ​ഭി​ക്കു​ന്നു. രാ​ജ്യത്തിന്‍റെ വൈ​വി​ധ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന ഇ​ട​മാ​യി ഉ​ന്ന​ത നീ​തി​ന്യാ​യ മേ​ഖ​ല മാ​റി​യ​തി​നെ കു​റി​ച്ചു​ള്ള അ​ദ്ദേ​ഹത്തിന്‍റെ രാ​ജ്യ​സ​ഭ​യി​ലെ പ്ര​സം​ഗം അ​തീ​വ ശ്ര​ദ്ധേ​യ​മാ​യ​പ്പോ​ൾ, രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നാ​യി​രു​ന്ന എം. ​വെ​ങ്ക​യ്യ ​നാ​യി​ഡു പ​ര​സ്യ​മാ​യി അ​ഭി​ന​ന്ദി​ച്ച​ത് ഉ​ള്ള​ട​ക്ക​ത്തിെ​ൻ​റ മി​ക​വ് കൊ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ​ത, ദലി​ത്, പി​ന്നാക്ക, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റില്‍ ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ ബ്രി​ട്ടാ​സ്​ കാ​ണി​ക്കു​ന്ന ഔ​ത്സുക്യം വ​ർ​ഗീ​യ ഫാ​സിസം തി​ടം​വച്ചാ​ടു​ന്ന വ​ർ​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ​പ​രി​സ​ര​ത്ത് ആ​ശ്വാ​സ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണെന്നും സമിതി ചൂണ്ടിക്കാട്ടി.

നാ​ല​ര പ​തി​റ്റാ​ണ്ടു​കാ​ലം നി​റ​ഞ്ഞു​നി​ന്ന മാ​ജി​ക് ജീ​വി​ത​ത്തി​ൽ​നി​ന്ന് വി​ടപ​റ​ഞ്ഞ്, ഭി​ന്നശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് വ്യ​ത്യ​സ്​​ത​വും സാ​ഹ​സി​ക​വു​മാ​യ സം​രം​ഭം ഏ​റ്റെ​ടു​ത്ത​തി​നാ​ണ് ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ പു​ര​സ്​​കാ​ര​ത്തി​ന് തിര​ഞ്ഞെ​ടു​ത്ത​ത്. സ്വ​ന്തം കു​ടും​ബം പോ​ലും കൈ​യൊ​ഴി​യേ​ണ്ടി​വ​രു​ന്ന, ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാള്‍​സി, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി, എം.​ആ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വും അ​ഭി​രു​ചി​യും മ​ന​സ്സി​ലാ​ക്കി, ക​ല, സ്​​പോ​ർ​ട്സ്​ തു​ട​ങ്ങി കൃ​ഷി​യ​ട​ക്ക​മു​ള്ള ജീ​വി​തോ​പാ​ധി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ബൃ​ഹ​ത്താ​യൊ​രു പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന്ത്രി​ക സ്​​പ​ർ​ശ​മു​ള്ള ഈ ​പു​ന​ര​ധി​വാ​സ പ​ദ്ധ​തി നി​ശ്ചേ​ത​ന​മാ​യ ഒ​രു വി​ഭാ​ഗ​ത്തി​ന് പ്ര​തീ​ക്ഷ​യും ജീ​വി​ത​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ മാ​ജി​ക് പ്ലാ​ന​റ്റി​ലേ​ക്ക് ഇ​ന്ന് ക​ട​ന്നു​ചെ​ല്ലു​ന്ന ആരുടെ​യും മ​നു​ഷ്യ​ത്വ​ത്തെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​തും അ​ത്ഭു​താ​വ​ഹ​വു​മാ​യ താ​ള​വും മേ​ള​വും നാ​ദ​വു​മാ​ണ് എ​തി​രേ​ൽ​ക്കു​ക എ​ന്ന​ത് ത​ന്നെ മു​തു​കാ​ട് സ്വ​യ​മേ​റ്റെ​ടു​ത്ത വ​ലി​യ ദൗ​ത്യ​ത്തിെ​ൻ​റ ഗ​രി​മ​യാ​ണ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.

TAGS :

Next Story