Quantcast

കിഫ്ബി കേസിൽ ഇ.ഡിക്ക് തിരിച്ചടി; തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞു

റിസർവ് ബാങ്കിന്റെ വാദം കേട്ടശേഷമായിരിക്കും ഹരജികളിൽ അന്തിമ വിധി

MediaOne Logo

Web Desk

  • Updated:

    2022-10-10 10:48:35.0

Published:

10 Oct 2022 9:22 AM GMT

കിഫ്ബി കേസിൽ ഇ.ഡിക്ക് തിരിച്ചടി; തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞു
X

കൊച്ചി: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് സമർപ്പിച്ച ഹരജിയിൽ ഇ.ഡിക്ക് തിരിച്ചടി. ഇ.ഡി സമൻസുകൾ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു. റിസർവ് ബാങ്കിന്റെ വാദം കേട്ടശേഷമായിരിക്കും ഹരജികളിൽ അന്തിമ വിധി. കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തോമസ് ഐസക്ക് ഹരജി നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മസാല ബോണ്ടിനെതിരായ ഇ.ഡി അന്വേഷണം നിയമവിരുദ്ധമാണെന്നാണ് കിഫ്ബി സമർപ്പിച്ച ഹരജിയിൽ പറയുന്നത്.

കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ഇ.ഡി ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെ പ്രതികരണം.

updating

TAGS :

Next Story