Quantcast

പി.വി അൻവറിനെ കുരുക്കാന്‍ ഇഡി; ഒതായിയിലെ റെയ്ഡിൽ കണ്ടെത്തിയത് നിർണായക തെളിവുകള്‍, ചോദ്യം ചെയ്യല്‍ ഉടന്‍

അൻവറിന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന 15 അക്കൗണ്ടുകളും ഇഡി കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2025-11-23 10:13:34.0

Published:

23 Nov 2025 1:18 PM IST

പി.വി അൻവറിനെ കുരുക്കാന്‍ ഇഡി; ഒതായിയിലെ റെയ്ഡിൽ കണ്ടെത്തിയത് നിർണായക തെളിവുകള്‍, ചോദ്യം ചെയ്യല്‍ ഉടന്‍
X

കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍( കെഎഫ്സി) നിന്ന് ലോണെടുത്തതിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി .വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്‍വറിന് ഉടൻ നോട്ടീസ് അയക്കും. അൻവറിന്റെ ബിനാമി ഇടപാടുകളെ കുറിച്ചായിരുന്നു ഇഡിയുടെ അന്വേഷണം.

അൻവറിന്റെ രണ്ട് കമ്പനികൾക്കായി ഒറ്റ ഈടിൽ മൂന്ന് ലോണുകൾ നൽകിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്തക്കുറിപ്പ് ഇഡി ഇന്നലെ പുറത്തിറക്കിയിരുന്നു. കുറഞ്ഞ ഇടവേളകളിൽ ഈടുവസ്തുക്കൾ പരിശോധിക്കാതെയാണ് ലോൺ നൽകിയത് എന്നാണ് കണ്ടെത്തൽ. മാത്രമല്ല ലഭിച്ച വായ്പകൾ അൻവർ വക മാറ്റിയതായും ഇഡിക്ക് സംശയമുണ്ട്.

ഉടമകൾ ബിനാമികൾ ആണോ എന്നും പരിശോധിക്കുന്നുണ്ട്. അൻവറിന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന 15 അക്കൗണ്ടുകളും ഇഡി കണ്ടെത്തി. കള്ളപ്പണം ,ഫണ്ട് വകമാറ്റൽ, ബിനാമി സ്വത്തുക്കൾ എന്നിവ സംബന്ധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ ചോദ്യംചെയ്യാൻ ഇഡി ഒരുങ്ങുന്നത്. ഉടൻ നോട്ടീസ് അയച്ച് വിളിച്ചുവരുത്താനാണ് സാധ്യത.


TAGS :

Next Story