Quantcast

വിദ്യയുടെ ചൂടു നുകർന്ന്​ എജുകഫേക്ക്​ സമാപനം

ര​ണ്ട്​ ദി​വ​സ​മാ​യി ടാ​ഗോ​ർ ​സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ 5000ഓ​ളം പേ​ർ സം​ബ​ന്ധി​ച്ചു

MediaOne Logo

Web Desk

  • Published:

    22 May 2022 9:04 AM GMT

വിദ്യയുടെ ചൂടു നുകർന്ന്​ എജുകഫേക്ക്​ സമാപനം
X

കോ​ഴി​ക്കോ​ട്​: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക്​ പു​തി​യ ദി​ശാ​ബോ​ധ​വും ആ​ത്മവി​ശ്വാ​സ​വും സ​മ്മാ​നി​ച്ച്​ മാ​ധ്യ​മം എ​ജു​ക​ഫേ വി​ദ്യാ​ഭ്യാ​സ മേ​ള​ക്ക്​ പ്രൗ​ഢ​സ​മാ​പ​നം. ര​ണ്ട്​ ദി​വ​സ​മാ​യി ടാ​ഗോ​ർ ​സെ​ന്‍റി​ന​റി ഹാ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ 5000ഓ​ളം പേ​ർ സം​ബ​ന്ധി​ച്ചു. അ​വ​സാ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​റാ​യ ഡോ. ​മാ​ണി പോളി​ന്‍റെ ക്ലാ​സോ​ടെ​യാ​ണ്​ എ​ജു​ക​ഫേ​ക്ക്​ തു​ട​ക്ക​മാ​യ​ത്.

ര​സ​ക​ര​മാ​യ ക്ലാ​സു​ക​ളി​ലൂ​ടെ മാ​ണി പോ​ൾ കു​ട്ടി​ക​ൾ​ക്ക്​ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മൊ​രു​ക്കി. ടി.​പി. അ​ഷ്​​റ​ഫി​ന്‍റെ ക്ലാ​സു​ക​ളി​ലൂ​ടെ വി​ദേ​ശ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​ഠ​ന അ​വ​സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​യി. പ​ഠ​ന​ത്തെ സം​ബ​ന്ധി​ച്ച പ​തി​വ്​ കെ​ട്ടു​ക​ഥ​ക​ൾ മാ​റ്റി​യെ​ഴു​ത​ണ​മെ​ന്ന്​ ആ​ർ.​ബി ട്രെ​യി​നി​ങ്​​സ്​ ഡ​യ​റ​ക്ട​റാ​യ അ​സ്ക​ർ ഹ​സ​ൻ മേ​ള​യി​ൽ പ​​ങ്കെ​ടു​ത്ത​വ​രെ ആ​ഹ്വാ​നം ചെ​യ്തു. ഉ​ച്ച​ക്കു​ ശേ​ഷം ന​ട​ന്ന ടോ​പ്പേ​ഴ്​​സ്​ ടോ​ക്കി​ലും അ​സ്ക​ർ ഹ​സ​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. 'ബ​സ്​ ദ ​ബ്ര​യി​ൻ' ക്വി​സ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ സൈ​ലം ലേ​ണി​ങ്ങി​ലെ മു​ഹ​മ്മ​ദ്​ ജാ​ബി​റും ഒ. ​നു​സ്​​റ​ത്തും ന​യി​ച്ചു. സാ​ധി​ക സു​രേ​ന്ദ്ര​ൻ ഒ​ന്നും അ​മ്മാ​ർ റ​ഷീ​ദ് ര​ണ്ടും ആ​ര്യ​ന​ന്ദ മൂ​ന്നും സ്ഥാ​നം നേ​ടി. ഫൈ​സ​ൽ പി. ​സെ​യ്​​ദും ക്ലാ​സു​ക​ളെ​ടു​ത്തു . ​

വി​ദേ​ശ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ക​ച്ച പ​ഠ​നം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​ര​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ സി​ല​ബ​സു​ക​ളേ​ക്കാ​ൾ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്​ വി​ദേ​ശ​ത്തെ സി​ല​ബ​സു​ക​ളെ​ന്നും ഫൈ​സ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ്രാ​ൻ​ഡ്​​മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ്​ അ​വ​ത​രി​പ്പി​ച്ച ' ദ ​ആ​ർ​ട്ട്​ ഓ​ഫ്​ സ​ക്സ​സ്​' എ​ജു​ക​ഫേ​യു​ടെ അ​വ​സാ​ന ദി​ന​ത്തി​ന്​ മോ​ടി​കൂ​ട്ടി. വി​ജ​യ​ത്തി​ലേ​ക്കു​​ള്ള വ​ഴി സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ജി.​എ​സ്.​ പ്ര​ദീ​പ്​ വി​ശ​ദീ​ക​രി​ച്ചു. ഇ​ൻ​ർ​നാ​ഷ​ന​ൽ ഹി​പ്​​നോ​സി​സ്​ മെ​ന്‍റ​റാ​യ മാ​ജി​ക്​ ലി​യോ​യു​ടെ ഹി​പ്​​നോ​സി​സ്​ പ്ര​ക​ട​ന​ങ്ങ​ൾ വി​സ്മ​യ​വും ചി​ന്ത​യും ഒ​രു​മി​ച്ചു​ണ​ർ​ത്തി.

പ്ര​മു​ഖ ലേ​ണി​ങ്​ ആ​പ്പും ലേ​ണി​ങ്​ സെ​ന്‍റ​റു​മാ​യ സൈ​ലം ആ​ണ് എ​ജു​ക​ഫേ കേ​ര​ള സീ​സ​ണി​ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. സ്റ്റെ​യി​പ്പ് പ്ര​സ​ന്‍റി​ങ് സ്പോ​ൺ​സ​റാ​യി​രു​ന്നു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ മേ​ള​യെ​ന്ന ഖ്യാ​തി നേ​ടി​യ എ​ജു​ക​ഫേ പു​ത്ത​ൻ വി​ഭ​വ​ങ്ങ​ളു​മാ​യാ​ണ്​ മ​ല​യാ​ള മ​ണ്ണി​ലെ​ത്തി​യ​ത്. മ​ല​പ്പു​റ​ത്തെ മേ​ള ഈ ​മാ​സം 27നും 28​നും മ​ല​പ്പു​റം റോ​സ്​ ലോ​ഞ്ച്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

TAGS :

Next Story