Quantcast

'ലഹരിമുക്ത കേരളത്തിനായുള്ള പദ്ധതി ആരംഭിക്കുന്നത് സ്‌കൂളുകളിൽ നിന്ന്'; വിദ്യാഭ്യാസ മന്ത്രി

പാഠ്യപദ്ധതികളിലും ഇതിനായുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    9 Oct 2022 7:17 AM GMT

ലഹരിമുക്ത കേരളത്തിനായുള്ള പദ്ധതി ആരംഭിക്കുന്നത് സ്‌കൂളുകളിൽ നിന്ന്; വിദ്യാഭ്യാസ മന്ത്രി
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളുകളിൽ നിന്ന് തന്നെയാണ് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്‌നം തുടങ്ങേണ്ടത്. പാഠ്യപദ്ധതികളിലും ഇതിനായുള്ള മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന്‍റെ ലഹരിവിരുദ്ധ വാർത്താദിനം പരിപാടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ആ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രചരണങ്ങളുടെയും ഭാഗമായി പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ' നിയമം കൊണ്ട് മാത്രം സമൂഹത്തിൽ നിന്ന് മാറ്റപ്പെടാൻ കഴിയുന്ന കാര്യമല്ല. സാമൂഹിക പ്രതിബദ്ധതയോടുകൂടിയുള്ള ജനങ്ങളുടെ പ്രവർത്തനം കൊണ്ടാണ് ഇത് മാറ്റാൻ കഴിയുന്നത്. അതിന് ഇത്തരം കാമ്പയിനുകൾ സഹായിക്കും. മീഡിയവൺ നടത്തുന്നത് ഏറ്റവും മാതൃകാപരമായ പ്രവർത്തനം തന്നെയാണ്. ഓരോ മാധ്യമങ്ങളുടെയും പ്രചാരണം ഒരുപാട് പ്രയോജനം ചെയ്യുമെന്നുള്ള കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story