മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്
ഇന്ന്(ചൊവ്വ) എവിടേയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല

കോഴിക്കോട്: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് (ശനി). ഇന്ന്(ചൊവ്വാഴ്ച) എവിടെയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല.
ദുൽഹജ്ജ് ഒന്ന് വ്യാഴാഴ്ചയും അറഫാ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കും. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്താലയം അറിയിച്ചു.
ബലി പെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങൾക്കും ആഘോഷങ്ങൾക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
Adjust Story Font
16

