Quantcast

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ എട്ട് ആര്‍എസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം

തൃശൂര്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം

MediaOne Logo

Web Desk

  • Updated:

    2025-05-31 10:56:45.0

Published:

31 May 2025 4:11 PM IST

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ എട്ട് ആര്‍എസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം
X

കൊല്ലപ്പെട്ട കുമ്പളങ്ങാട്‌ ബിജു

തൃശൂര്‍: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. തൃശൂര്‍ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കേസിലെ എട്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2010 മേയ് 16ന് വൈകീട്ട് അഞ്ചിന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തുവെച്ചാണ് കൊലപാതകം നടന്നത്. ബിജുവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയുംചെയ്തു. രാഷ്ട്രീയവിരോധം വെച്ചായിരുന്നു ആക്രമണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കേസിലെ ഒൻപത് പ്രതികളിൽ ആറാം പ്രതി രവി, വിചാരണയ്ക്കിടെ മരിച്ചിരുന്നു.

Watch Video Report

TAGS :

Next Story