എ.വി ജയന് വീണ്ടും വെട്ട്, ഇ.കെ ബാലകൃഷ്ണൻ പൂതാടി പഞ്ചായത്ത് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി
എ.വി ജയന്റെ നേതൃത്വത്തിലായിരുന്നു പൂതാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്

കോഴിക്കോട്: പൂതാടി പഞ്ചായത്തിൽ എ.വി ജയനെ വീണ്ടും വെട്ടി സിപിഎം നേതൃത്വം. പൂതാടി പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇ.കെ ബാലകൃഷ്ണനെ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പൂതാടി സിപിഎമ്മിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. എ.വി ജയന്റെ നേതൃത്വത്തിലായിരുന്നു പൂതാടിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ സ്ഥാനാർഥി നിർണയത്തിൽ ജില്ലാ നേതൃത്വം അപ്രതീക്ഷിത തീരുമാനമെടുക്കുകയായിരുന്നു.
തീരുമാനം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയി. യുഡിഎഫ് ഭരിക്കുന്ന പൂതാടി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ജീവകാരുണ്യ ഫണ്ട് പിരിവ് വിവാദത്തിൽ ജയനെതിരെ ജില്ലാ നേതൃത്വം എടുത്ത നടപടി വിവാദമായിരുന്നു.
Next Story
Adjust Story Font
16

