Quantcast

നരബലി കേസ്: ഷാഫി കുട്ടികളെയും എത്തിച്ചിരുന്നതായി പൊലീസ്

വിദ്യാർഥികളായ കുട്ടികളെയാണ് എത്തിച്ചിരുന്നതെന്നും പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-10-13 06:24:26.0

Published:

13 Oct 2022 11:45 AM IST

നരബലി കേസ്: ഷാഫി കുട്ടികളെയും എത്തിച്ചിരുന്നതായി പൊലീസ്
X

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതി ഷാഫി കുട്ടികളെയും ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ചിരുന്നതായി റിപ്പോർട്ട്. വിദ്യാർഥികളായ കുട്ടികളെയാണ് എത്തിച്ചിരുന്നതെന്നും ഇത് ആഭിചാരക്രിയകൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊച്ചിയിൽ നിന്ന് കുറച്ച് പെൺകുട്ടികളെയാണ് എത്തിച്ചതെന്നാണ് വിവരം. ലൈലയുടെയും ഭഗവൽസിങ്ങിന്റെയും വീട്ടിൽ വെച്ച് കുട്ടികൾക്കെന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ഷാഫിയുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്തതിൽ നിന്നാണ് കുട്ടികളെ എത്തിച്ച കാര്യം മനസ്സിലായത്. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി ഷാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ഉദ്ദേശം. അപകടകരമായ ലൈംഗികവൈകൃതമുള്ളയാളാണ് എന്നതുകൊണ്ടും രണ്ട് മാസത്തിനിടയ്ക്ക് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ട് എന്നതുകൊണ്ടും ഇതിനുമുമ്പും ഇയാൾ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ചെയ്തിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് പൊലീസ്.

TAGS :

Next Story