Quantcast

'റഹ്മത്തും കുഞ്ഞും വീണിട്ടുണ്ടെന്നും ട്രാക്കിൽ പരിശോധന നടത്തണമെന്നും പറഞ്ഞിട്ടും പൊലീസ് തയ്യാറായില്ല'; ഗുരുതര ആരോപണവുമായി കുടുംബം

കൃത്യസമയത്ത് ഇടപെട്ടിരുന്നങ്കിൽ കുഞ്ഞിന്‍റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നെന്നും റഹ്മത്തിന്റെ മകൻ

MediaOne Logo

Web Desk

  • Updated:

    2023-04-05 02:45:13.0

Published:

5 April 2023 2:25 AM GMT

elathur train fire
X

കണ്ണൂർ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എലത്തൂർ ട്രെയിൻ ആക്രമണത്തിനിടെ മരിച്ച റഹ്മത്തിന്റെ കുടുംബം. റഹ്മത്തും കുഞ്ഞും ട്രെയിനിൽ നിന്ന് വീണിട്ടുണ്ടെന്നും ട്രാക്കിൽ പരിശോധന നടത്തണമെന്നും സഹയാത്രികൻ റാസിഖ് ആവശ്യപ്പെട്ടെങ്കിലും ആദ്യം പൊലീസ് അതിന് തയ്യാറായില്ല. കൃത്യ സമയത്ത് ഇടപെട്ടിരുന്നങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നെന്നും റഹ്മത്തിന്റെ മകൻ റംഷാദ് മീഡിയവണിനോട് പറഞ്ഞു.

കൊയിലാണ്ടി,വടകര പൊലീസ് സ്‌റ്റേഷനിൽ വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല. തുടർന്ന് റംഷാദ് തന്‍റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. സുഹൃത്തുക്കൾ എത്തി പൊലീസുകാരെ നിർബന്ധിച്ചാണ് പരിശോധന നടത്താൻ തയ്യാറായാത്. ഈ സമയം അതുവഴി പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ കിടക്കുന്ന കാര്യം പൊലീസിനെ അറിയിക്കുന്നത്. മകൻ പറയുന്നു.

ട്രെയിനിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല.ട്രെയിനിന്റെ ചങ്ങല വലിച്ചു നിർത്തിയിട്ടും റെയിൽവെ ഉദ്യോഗസ്ഥർ ആ ഭാഗത്തേക്ക് തിരഞ്ഞു നോക്കിയില്ല. ആ സമയത്ത് പരിശോധന നടത്തിയിരുന്നെങ്കിൽ മൂന്ന് പേരിൽ ആരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നു. അക്രമിയെയും പിടികൂടാമായിരുന്നെന്നും റഹ്മത്തിന്റെ മകൻ പറയുന്നു.അതേസമയം, മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.



TAGS :

Next Story