Quantcast

താമരശ്ശേരിയിൽ ജ്യേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി

ചമൽ അംബേദ്കർ നഗറിലെ അഭിനന്ദിനാണ് വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2025-03-03 17:22:46.0

Published:

3 March 2025 7:50 PM IST

താമരശ്ശേരിയിൽ ജ്യേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി
X

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. ചമൽ അംബേദ്കർ നഗറില്‍ താമസിക്കുന്ന അഭിനന്ദിനാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുൻ ലഹരിക്കടിമയെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിച്ചത്. വീട്ടുകാർ പിടിച്ചുവെച്ചതിനെ തുടർന്നാണ് അഭിനന്ദിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. അഭിനന്ദിന്റെ നില ​ഗുരുതരമല്ല.

TAGS :

Next Story