Quantcast

കാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു

കുറ്റിക്കോൽ വളവിൽ ബാലകൃഷ്ണന്റെ വെടിയേറ്റ് സഹോദരൻ അശോകനാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-04 03:33:56.0

Published:

4 March 2024 8:41 AM IST

elder brother shot dead younger brother in Kasaragod
X

കാസർകോട്:കാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരൻ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് വെടി വെക്കുകയായിരുന്നു. മദ്യപാനത്തെ തുടർന്ന് വൈകുന്നേരം തന്നെ സഹോദരന്മാർ തമ്മിൽ തർക്കം തുടങ്ങിയിരുന്നു. ബാലകൃഷണനെ അശോകൻ വൈകുന്നേരം മർദിച്ചു. ഇതിന് ശേഷം ബാലകൃഷ്ണൻ തോക്കുമായി അശോകന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് അരയ്ക്ക് താഴെ വെടിവെച്ചു. രക്തം വാർന്നാണ് അശോകൻ മരിച്ചത്. നാടൻ തോക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

TAGS :

Next Story