വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു
വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനന്റെ അമ്മ നാരായണിയാണ് (80) മരിച്ചത്
കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനന്റെ അമ്മ നാരായണിയാണ് (80) മരിച്ചത്.
തീ പിടുത്ത സമയത്ത് ഇവർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഏഴ് മണിയോടെയാണ് വീടിനുള്ളിൽ തീ ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തിയാണ് ഉള്ളിൽ കടന്നത്. എന്നാൽ, നാരായണിയെ രക്ഷിക്കാനായില്ല. തീപിടുത്തമുണ്ടായതിൻ്റെ കാരണം വ്യക്തമല്ല.
Next Story
Adjust Story Font
16

