ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍
മീയ്യണ്ണൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്

കൊല്ലം: കൊല്ലത്ത് വയോധികയെ പീഡിപ്പിച്ച പ്രതി പിടിയില്‍. മീയ്യണ്ണൂര്‍ സ്വദേശി അനൂജാണ് പിടിയിലായത്. ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 65 കാരിയാണ് അതിക്രമത്തിന് ഇരയായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിലായിരുന്നു സംഭവം.
വിജനമായ വഴിയിൽ വച്ച് ലഹരിക്ക് അടിമയായ അനൂജ് വായോധികയെ പിന്തുടർന്നു. തുടർന്ന് വയോധികയെ കടന്നുപിടിച്ച പ്രതി ക്രൂരമായി ബലാത്സംഗം ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും 65 കാരിയുടെ മൊഴിയിൽ ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു കണ്ണനല്ലൂർ പോലീസ് നടത്തിയ പരിശോധനയിലാണ് അനൂജിനെ പിടികൂടിയത്.
പഞ്ചായത്ത് മുക്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ വൈകിട്ട് കണ്ടെത്തി. പിടിയിലായ മീയണ്ണൂർ സ്വദേശി അനുജ് ലഹരിക്ക് അടിമയാണെന്ന് പോലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story
Adjust Story Font
16

