അനധികൃതമായി അവധിയെടുത്തു; കൊടുവള്ളി നഗരസഭ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് മാറ്റവുമായി ബന്ധപ്പെട്ട നിരവധി പരാതികളുയർന്ന് വന്നിട്ടും നടപടിയെടുത്ത

കോഴിക്കോട്: അനധികൃതമായി അവധിയെടുത്തതിനെ തുടർന്ന് നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി. കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കെതിരെയാണ് നടപടി. സെക്രട്ടറിയെ മാറ്റാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സെക്രട്ടറിക്ക് നിർദേശം നൽകി. വോട്ടർപട്ടികയിൽ വ്യാപകമായ പരാതി ഉയർന്ന കൊടുവള്ളി നഗരസഭയിൽ നഗരസഭയിൽ സെക്രട്ടറി ഓഫിസിലെത്താത്തത് മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാതിക്കിടയാക്കിയത് പഞ്ചായത്ത് സെക്രട്ടറിമാർ നടത്തിയ ബൾക്ക് ട്രാൻസ്ഫറിനെതിരെ നിരവധി പരാതികളുയർന്നിരുന്നു. വോട്ടർമാരുടെ മാറ്റത്തെക്കുറിച്ച് ഏഴ് ദിവസം നോട്ടീസ് പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം പാലിക്കാതെ ട്രാൻസ്ഫർ നടത്തിയെന്നാണ് പരാതി.വോട്ടു മാറ്റം സംബന്ധിച്ച രേഖകളും പലയിടത്തും സൂക്ഷിച്ചിട്ടില്ല.രേഖകൾ നഗരസഭാ സെക്രട്ടറിയുടെ കൈവശമായതിനാൽ നിലവിൽ ഈ ഓഫീസില്ലെന്നാണ് വോട്ടർപട്ടികയിൽ നിന്ന് പേരു വെട്ടി മാറ്റിയെന്ന പരാതി ഉന്നയിച്ചയാൾക്ക് കോഴിക്കോട് കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ അസി.സെക്രട്ടറി നല്കിയ മറുപടി. നഗരസഭാ സെക്രട്ടറിയാണെങ്കിൽ ദിവസങ്ങളായി ഓഫീസിൽ വരാറുമില്ല. ലീവായതിനാൽ ആവശ്യപ്പെട്ട വിവരങ്ങൾ നിലവിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുന്നുവെന്നും മറുപടിയിൽ പറയുന്നു.
മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് പരാതികളുയർന്നിട്ടും ഓഫീസിൽ വരാതിരുന്ന നഗരസഭ സെക്രട്ടറിയ്ക്കെതിരെ നടപടിയെടുക്കാനുള്ള നിർദേശം.
Adjust Story Font
16

