ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക വോട്ടർമാരുടെ നടുവിരലിൽ
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: ഈ മാസം അവസാനം നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
ജൂലൈ 30 ന് 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ചൂണ്ടുവിരലിന് പകരം നടുവിരലിൽ മഷി പുരട്ടാൻ തീരുമാനിച്ചത്. ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം.
Next Story
Adjust Story Font
16

