സ്ഥാനാർഥികളുടെ മരണം: മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ആകെ 69.15 ശതമാനം പേർ വോട്ട് ചെയ്തു

തിരുവനന്തപുരം:സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം.ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ആകെ 69.15 ശതമാനം പേർ വോട്ട് ചെയ്തു. മലപ്പുറം മൂത്തേടം പായമ്പാടം വാർഡിലും എറണാകുളം പാമ്പാക്കുട ഒണക്കൂറിൽ വാർഡിലും പോളിംഗ് 80 ശതമാനം കടന്നു. പായമ്പാട്ടത്ത് 89.55 ശതമാനവും ഓണക്കൂറിൽ 82.13 ശതമാനവുമാണ് പോളിങ്ങ്.
തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞത്ത് 6.35 ശതമാനം പേർ വോട്ട് ചെയ്തു. വിഴിഞ്ഞത്ത് വെങ്ങാനൂരിലെ വിപിഎസ് മലങ്കര എച്ച്എസ്എസിലും മലപ്പുറത്തും എറണാകുളത്തും അതത് പോളിംഗ് സ്റ്റേഷനുകളിലും ആയിരിക്കും വോട്ടെണ്ണൽ കേന്ദ്രം. വിഴിഞ്ഞം വാർഡിൽ ആകെ ഒന്‍പതും, പായിമ്പാടത്തും ഓണക്കൂറും നാല് വീതം സ്ഥാനാർഥികളുമാണ് മത്സരിച്ചത്.
Next Story
Adjust Story Font
16

