Quantcast

അട്ടപ്പാടി ഇരുട്ടിൽ തന്നെ: മരംവീണ് മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല

അട്ടപ്പാടി ചുരത്തിലും മരങ്ങൾ വീണ് പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    6 July 2023 10:43 AM IST

attappadi rain
X

അട്ടപ്പാടി: അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ് 33കെവി ലൈൻ പൊട്ടിയത്. ഇതോടെ അട്ടപ്പാടി മേഖല പൂർണമായും ഇരുട്ടിലായി.

ഇന്നലെ ഉച്ചയോടെയാണ് പുഞ്ചക്കോഡ് ഭാഗത്ത് പുളിമരം കടപുഴകി വീണത്. വർഷങ്ങളായി ഇവിടെയുള്ള പുളിമരമാണ് നിലംപൊത്തിയത്. ഏകദേശം പന്ത്രണ്ട് മണിക്കൂർ ആയെങ്കിലും ഇതുവരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. മരം മുറിച്ച് മാറ്റുന്നതടക്കമുള്ള നടപടികൾ വേഗത്തിൽ തന്നെ പൂർത്തിയാക്കിയെങ്കിലും അട്ടപ്പാടിയിൽ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. അട്ടപ്പാടി ചുരത്തിലും മരങ്ങൾ വീണ് പലയിടങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story