Quantcast

പാലക്കാട് കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം; രണ്ട് പേർക്ക് പരിക്ക്

മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി

MediaOne Logo

Web Desk

  • Updated:

    2022-11-30 14:48:26.0

Published:

30 Nov 2022 1:41 PM GMT

പാലക്കാട് കാളപൂട്ട് മത്സരത്തിനിടെ കാട്ടാനാക്രമണം; രണ്ട് പേർക്ക് പരിക്ക്
X

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപ്പറമ്പിൽ കാളപ്പൂട്ട് മത്സരത്തിനിടെ കാട്ടാനയുടെ ആക്രമണം. ഓട്ടോറിക്ഷ ഡ്രൈവർ അഫ്‌സൽ, പരിപാടി കാണാനെത്തിയ ഹംസ എന്നിവർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു.

പിടിയാന ദേഹത്ത് സ്പർശിച്ചതോടെ ഹംസയും അഫ്‌സലും ഭയന്നോടി. ഓടുന്നതിനിടെ വീണാണ് ഇരുവർക്കും പരിക്കേറ്റത്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെയാണ് ആനക്കൂട്ടം തിരികെ കാടുകയറിയത്. മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം പതിവാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.


TAGS :

Next Story