ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു
മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹീം ആണ് മരിച്ചത്.

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹീം (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മൻസൂറിന് പരിക്കേറ്റു.
വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാൻ കാടിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
Next Story
Adjust Story Font
16

