Quantcast

അതിരപ്പിള്ളിയിൽ കാട്ടാന വീട് തകർത്തു

വീട്ടുകാർ പിൻവാതിലിലൂടെ കൂടി ഓടി രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Published:

    5 Jan 2024 2:27 AM GMT

അതിരപ്പിള്ളിയിൽ കാട്ടാന വീട് തകർത്തു
X

തൃശ്ശൂർ: അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാന വീട് തകർത്തു. തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ഭാഗികമായി തകർത്തത്.

പുലർച്ചെ 2 മണിക്കായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ശ്രീജയും മകനും വീടിന്റെ പിൻവാതിലിലൂടെ കൂടി ഓടി രക്ഷപ്പെട്ടു.

വീടിൻ്റെ മുൻഭാഗമാണ് കാട്ടാന തകർത്തത്. തോട്ടം മേഖലയിൽ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

TAGS :

Next Story