ആനയെഴുന്നള്ളിപ്പ്; ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രിംകോടതിയില്‍
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്

ഡല്‍ഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Next Story
Adjust Story Font
16

